Sorry, you need to enable JavaScript to visit this website.

VIDEO ട്രെയിന്‍ വരുമ്പോള്‍ പാളത്തില്‍ തലവെച്ചയാളെ രക്ഷപ്പെടുത്തി, താരമായി വനിതാ കോണ്‍സ്റ്റബിള്‍

കൊല്‍ക്കത്ത- പശ്ചിമബംഗാളിലെ റെയില്‍വേ സ്‌റ്റേഷനില്‍ പാളത്തില്‍ തലവെച്ച് ആത്മഹത്യക്ക് ശ്രമിച്ചയാളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി വനിതാ കോണ്‍സ്റ്റബിള്‍   
കൊല്‍ക്കത്ത- റെയില്‍വേ സ്‌റ്റേഷനില്‍ പാളത്തില്‍ തലവെച്ച് ആത്മഹത്യക്ക് ശ്രമിച്ചയാളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി വനിതാ കോണ്‍സ്റ്റബിള്‍. പശ്ചിമബംഗളിലാണ് സംഭവം. ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ കെ.സുമതിയാണ് സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൂര്‍വ് മോദിനിപുര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആര്‍പിഎഫ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ വരുന്നത് കാത്തുനില്‍ക്കുന്ന ഒരാള്‍ പെട്ടെന്ന് ട്രാക്കിലേക്കിറങ്ങി തല പാളത്തിനുമേല്‍ വെച്ച് കിടക്കുന്നതാണ് വീഡിയോയിലുള്ളത്. അപ്പോള്‍ ട്രെയിന്‍ സ്‌റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു.  എതിര്‍വശത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന കോണ്‍സ്റ്റബിള്‍ കെ സുമതി ട്രാക്കിലേക്ക് ചാടിയിറങ്ങി പാളത്തില്‍ കിടന്നയാളെ വലിച്ചുനീക്കി ട്രാക്കിന് പുറത്തെത്തിക്കുകയാണ്. പ്ലാറ്റ്‌ഫോമില്‍ നിന്ന് രണ്ടുപേര്‍ കൂടി ചാടിയിറങ്ങി സുമതിയെ സഹായിക്കുന്നുണ്ട്.

 

Tags

Latest News