Sorry, you need to enable JavaScript to visit this website.

കുടിയേറ്റക്കാരുടെ കാര്യത്തില്‍ നയം ശക്തമാക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്- കുടിയേറ്റക്കാരെ സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട നയങ്ങളും നിയമങ്ങളും കൂടുതല്‍ കര്‍ശനമാക്കുന്ന വിധത്തില്‍ പരിഷ്‌ക്കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. അഭയാര്‍ഥിത്വം തേടുന്നവരോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിനും യൂറോപ്യന്‍ യൂണിയന്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമിടയിലെ സന്തുലിതാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് നിലവില്‍യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനത്തുള്ള സ്വീഡന്‍ വ്യക്തമാക്കി. 

നയങ്ങളും നിയമങ്ങളും കര്‍ശനമാക്കുന്നതു സംബന്ധിച്ച് ് അംഗരാജ്യങ്ങള്‍ തമ്മില്‍ സമവായത്തിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  

അഭയാര്‍ഥികളുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന വിഷയത്തില്‍ നേരത്തെ ജര്‍മനി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് നയം മാറ്റം പരിഗണിക്കാന്‍ തീരുമാനമായത്. നയം മാറ്റത്തില്‍ ഉദ്ദേശിക്കുന്ന കാര്‍ക്കശ്യം ഇത്ര പോരെന്നും കൂടുതല്‍ കടുത്ത നിലപാടുകള്‍ ആവശ്യമാണെന്നും ഇറ്റലിയും ഓസ്ട്രിയയും നെതര്‍ലന്‍ഡ്‌സും ആവശ്യപ്പെട്ടിട്ടുണ്ട്. അതോടെ ശക്തമായ ചര്‍ച്ചകളാണ് നടന്നത്.

Latest News