പത്തനംതിട്ടയില്‍ ട്രാന്‍സ്‌ഫോമറില്‍ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു

പത്തനംതിട്ട-ട്രാന്‍സ്‌ഫോമറില്‍ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു. പത്തനംതിട്ട നാരാങ്ങാനം ആലുങ്കലിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയാണ് പെരുമ്പാമ്പ് ട്രാന്‍സ്‌ഫോമറില്‍ കയറിയതെന്ന് കരുതുന്നു. ഞായറാഴ്ച രാവിലെയോടെയാണ് പെരുമ്പാമ്പിനെ ട്രാന്‍സ്‌ഫോമറിനിടയില്‍ ചത്ത നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. പ്രഭാതസവാരിക്ക് ഇറങ്ങിയവരും കെ എസ് ഇ ബി അധികൃതരും വിവരം അറിയിച്ചതോടെ വനപാലകര്‍ സ്ഥലത്തെത്തി പെരുമ്പാമ്പിനെ ട്രാന്‍സ്‌ഫോമറില്‍നിന്ന് നീക്കുകയായിരുന്നു. റാന്നിയില്‍ നിന്നുള്ള വനപാലകരത്തിയാണ് പെരുമ്പാമ്പിനെ ട്രാന്‍സ്‌ഫോമറില്‍നിന്ന് എടുത്ത് മാറ്റിയത്. മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം ചത്ത പെരുമ്പാമ്പിനെ റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി.
പ്രദേശത്ത് മുമ്പും പെരുമ്പാമ്പിനെ കണ്ടതായി നാരാങ്ങാനം ആലുങ്കല്‍ നിവാസികള്‍ പറഞ്ഞു. സമീപത്തെ വനത്തില്‍നിന്നാണ് പെരുമ്പാണ് ഇവിടേക്ക് എത്തുന്നത്. മഴക്കാലത്താണ് പാമ്പുകളെ കൂടുതലായി ജനവാസ മേഖലകളില്‍ കണ്ടുവരുന്നത്.

 

Latest News