കൊല്ലത്ത് പാസഞ്ചര്‍ ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി

കൊല്ലം- തിരുവനന്തപുരത്തേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ (56307) പാളം തെറ്റി. ഇന്ന് രാവിലെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍നിന്നു പുറപ്പെട്ട ഉടന്‍ ട്രെയിനിന്റെ എന്‍ജിനാണ് പാളം തെറ്റിയത്. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനു സമീപത്തെ ട്രാക്കില്‍നിന്ന് 10 മീറ്റര്‍ നീങ്ങിയ ഉടന്‍ പാളം തെറ്റുകയായിരുന്നു. 6.55ന് പുറപ്പെടേണ്ട ട്രെയിന്‍ 10 മിനിറ്റ് വൈകിയാണു യാത്ര പുറപ്പെട്ടത്. മറ്റു ട്രെയിനുകളുടെ സര്‍വീസിനെ ബാധിച്ചിട്ടില്ല.
 

Latest News