തളിക്ഷേത്രക്കുളത്തില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

കോഴിക്കോട് - തളിക്ഷേത്രക്കുളത്തില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നതെന്ന് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നൂറ് കണക്കിന് മീനുകളാണ് ചത്തുപൊങ്ങിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളില്‍ നിന്ന് മലിന ജലം ഇവിടേക്ക് തുറന്ന് വിടുന്നുണ്ട്. അതാണ് മീനുകള്‍ ചത്തുപ്പൊങ്ങാന്‍ കാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 

Latest News