വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; വിദ്യയെ കണ്ടെത്താന്‍ സൈബര്‍ പോലീസിന്റെ സഹായം തേടി

പാലക്കാട് - മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്ക് ഉണ്ടാക്കി നിയമനത്തിന് ശ്രമിച്ച കാസര്‍കോട് സ്വദേശി വിദ്യയെ കണ്ടെത്താന്‍  അഗളി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ബന്ധുക്കള്‍ വിദ്യയുമായി ബന്ധപ്പെടുകയാണെങ്കില്‍ അത് മനസിലാക്കുന്നതിനായാണ് സൈബര്‍സെല്ലിന്റെ സഹായം തേടിയത്. വിദ്യയുടെ ചില സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. കേസ് അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും വിദ്യയെ കണ്ടെത്താല്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടില്‍ നീലേശ്വരം പൊലീസും, പിന്നീട് അഗളി പൊലീസും പരിശോധന നടത്തിയിരുന്നു. 

 

Latest News