ചെന്നൈയില്‍ ട്രെയിന്‍ പാളം തെറ്റി, ആളപായമില്ല

ചെന്നൈ - ചെന്നൈ ബേസിന്‍ ബ്രിഡ്ജ് സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം. ആര്‍ക്കും പരിക്കില്ല. ഒന്‍പത് കോച്ചുകളായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. അവസാനത്തെ കോച്ചിന്റെ മുന്നിലുള്ള സ്ത്രീകളുടെ കോച്ചിന്റെ രണ്ട് ചക്രങ്ങള്‍ പാളം തെറ്റുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ഞായറാഴ്ചയായതിനാല്‍ ട്രെയിനില്‍ യാത്രക്കാര്‍ കുറവായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

 

Latest News