Sorry, you need to enable JavaScript to visit this website.

അപകടങ്ങള്‍ ഒഴിവാക്കാന്‍ ട്രാന്‍സ്‌വുമണിനെ കൊണ്ട്  നടുറോഡില്‍ പൂജ നടത്തിച്ച എസ്.ഐക്ക് പണി കിട്ടി 

ചെന്നൈ- നടുറോഡില്‍ പൂജ നടത്തിച്ച ട്രാഫിക് സബ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. ചെന്നൈ മധുരാവോയല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് ഡിവിഷനിലെ സബ് ഇന്‍സ്പെക്ടറായ പളനിക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. റോഡ് അപകടങ്ങള്‍ തടയുന്നതിനായാണ് ഇയാള്‍ ചെന്നൈ മധുരവോയല്‍-ശ്രീപെരുമ്പത്തൂര്‍ റോഡില്‍ പൂജ നടത്തിയത്. ഇതിനായി ഒരു ട്രാന്‍സ്‌വുമണിനെ  ചുമതലപ്പെടുത്തുകയായിരുന്നു. പളനി, ട്രാന്‍സ്വുമണിന്റെ കൈയില്‍ പൂജ നടത്താനുള്ള മത്തങ്ങ നല്‍കുന്നതും ഇവര്‍ ആചാരപ്രകാരം മത്തങ്ങ റോഡില്‍ ഉടക്കുന്നതും വീഡിയോയില്‍ കാണാം. മന്ത്രങ്ങള്‍ ചൊല്ലിയതിനുശേഷം മത്തങ്ങ ഉടയ്ക്കുന്നത് ദുഷ്ട ശക്തികളെ തുരത്താന്‍ സഹായിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. വാഹനങ്ങള്‍ കടന്നുപോകവേ മത്തങ്ങ ഉടച്ചതിനുശേഷം റോഡില്‍ നിന്ന് ഇതിന്റെ അവശിഷ്ടങ്ങള്‍ മാറ്റാതെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ അവിടെനിന്ന് പോയത്. അപകടങ്ങള്‍ പതിവായി നടക്കുന്ന മേഖലയിലാണ് ഉദ്യോഗസ്ഥന്‍ പൂജ നടത്തിച്ചത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 120 അപകടങ്ങളാണ് ഇവിടെയുണ്ടായത്. ഇക്കാരണത്താല്‍ കടകളുടെ ഉദ്ഘാടനങ്ങള്‍ക്കും വാഹന പൂജയ്ക്കും മറ്റും റോഡില്‍ മത്തങ്ങ ഉടയ്ക്കരുതെന്ന് പോലീസ് നിര്‍ദേശമുണ്ട്.

Latest News