കോണ്‍ഗ്രസില്‍ ഇത്രയും കാലം സൗഭാഗ്യം അനുഭവിച്ച നേതാക്കളാണ് യോഗം ചേര്‍ന്നതെന്ന് കെ സുധാകരന്‍

തിരുവനന്തപുരം - കോണ്‍ഗ്രസില്‍ ഇത്രയും കാലം സൗഭാഗ്യം അനുഭവിച്ച നേതാക്കളാണ് ഗ്രൂപ്പ് യോഗം ചേര്‍ന്നതെന്നും ചിലരുടെ പ്രസ്താവനകള്‍ ബാലിശമാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍.മുതിര്‍ന്ന നേതാക്കള്‍ സംയുക്ത ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തത് ശരിയായില്ല. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വലിച്ചിഴക്കാന്‍ പാടില്ലായിരുന്നു. പാര്‍ട്ടി പുന: സംഘടനയിലും മറ്റും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ഹൈക്കമാന്‍ഡ് പറയട്ടെയെന്നും പരിഹാരം കണ്ടെത്താമെന്നും സുധാകരന്‍ പറഞ്ഞു. ഗ്രൂപ്പ് യോഗത്തില്‍ അണികള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. അതാണ് സമൂഹ മാധ്യമങ്ങളില്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest News