സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച്   ബാങ്ക് മാനേജര്‍ മരിച്ച നിലയില്‍

ലുധിയാന-സര്‍ക്കാര്‍ ബാങ്ക് മാനേജരുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. യുവതിയുടെ അടിവസ്ത്രം ധരിച്ച് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. പഞ്ചാബിലെ ലുധിയാന ജില്ലയിലെ അമര്‍പുര മേഖലയിലാണ് സംഭവം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിനോദ് മസിഹ് എന്നയാളാണ് മരിച്ചത്. ഫിറോസ്പൂരിലെ വാലി ബസ്തിയിലെ താമസക്കാരനായിരുന്നു. വീട്ടുടമസ്ഥന്‍ പലതവണ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി. സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു.
ഫോറന്‍സിക് സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തി. ഇയാളും കുടുംബവും കഴിഞ്ഞ ഒന്നര വര്‍ഷമായി വാടക വീട്ടിലായിരുന്നു താമസം. ഇയാള്‍ക്ക് രണ്ടു കുട്ടികളും ഭാര്യയും ഉണ്ട്. ബുധനാഴ്ച വിനോദിന്റെ പിറന്നാളായിരുന്നുവെന്നാണ് സൂചന. പോലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

Latest News