മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സൈനികന്‍ അറസ്റ്റില്‍

തിരുവനന്തപുരം - മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സൈനികന്‍ അറസ്റ്റില്‍. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്. സുഹൃത്തായ പള്ളിവിള സ്വദേശി നിഷാദിനെയാണ്, സന്തോഷ് കൊല്ലാന്‍ ശ്രമിച്ചത്. മദ്യലഹരിയില്‍ ചുറ്റികകൊണ്ട് തലക്കടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വട്ടപ്പാറയിലെ വീട്ടില്‍വെച്ചാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ഝാന്‍സി റെജിമെന്റില്‍ ജോലി ചെയ്യുന്ന സന്തോഷ് കുമാര്‍ കഴിഞ്ഞ ആഴ്ചയാണ് അവധിക്ക് നാട്ടിലെത്തിയത്. തുടര്‍ന്ന് നിഷാദിനെ മദ്യപിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു  ഇതിനിടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് വീട്ടില്‍ ഉണ്ടായിരുന്ന ചുറ്റികയെടുത്ത് സന്തോഷ് നിഷാദിന്റെ തലക്കടിക്കുകയായിരുന്നു. ഗുരതര പരിക്കുകളോടെ നിഷാദ് ആശുപത്രിയിലാണ്. സന്തോഷ് കുമാറിനെതിരെ ഝാന്‍സി റെജിമെന്റിലേക്ക് പോലീസ് സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്.

 

Latest News