മടങ്ങിവരു സഖാവേ; പ്രതിഷേധ ലുക്ക് ഔട്ട് നോട്ടീസ് ക്യാമ്പയിനുമായി കെ. എസ്. യു

കൊച്ചി- മഹാരാജാസ് കോളജിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തെതുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലും അഗളി പോലീസ് സ്റ്റേഷനിലും എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നേരിടുന്ന എസ്. എഫ്. ഐ പ്രവര്‍ത്തക കെ. വിദ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കെ. എസ്. യുവിന്റെ ലുക്ക് ഔട്ട് നോട്ടീസ് കാമ്പയിന്‍. കെ. എസ്. യു സംസ്ഥാന കമ്മിറ്റിയാണ് സംസ്ഥാന വ്യാപകമായി ലുക്ക്ഔട്ട് നോട്ടീസ് പ്രതിഷേധം നടത്തുന്നത്. 

ജൂണ്‍ 12 മുതല്‍ 15 വരെ കേരളത്തിലെ എല്ലാ ക്യാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും വിദ്യയുടെ നോട്ടീസ് പതിപ്പിച്ചു പോലീസിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിക്കുവാനാണ് തീരുമാനമെന്ന് കെ. എസ്. യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു. ഭരണ സ്വാധീനം ഉപയോഗിച്ച് ഇത്തരം പ്രവര്‍ത്തികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കിലും തുടര്‍ സമരങ്ങളുമായി കെ. എസ്. യു മുന്നോട്ട് പോകുമെന്നും സംസ്ഥാന പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Latest News