Sorry, you need to enable JavaScript to visit this website.

VIDEO ടെലിവിഷന്‍ ചര്‍ച്ചയില്‍ ഇസ്ലാമിക പണ്ഡിതനുനേരെ വനിതാ പാനലിസ്റ്റിന്റെ കൈയേറ്റം; വീഡിയോ വൈറലായി

മുംബൈ- പ്രമുഖ ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കാറുള്ള ഇസ്‌ലാമിക പണ്ഡിതനായ ശുഐബ് ജമായിയെ സഹ വനിതാ പാനലിസ്റ്റ് ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തു. ഷോയില്‍ നിന്ന് പിന്മറാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ന്യൂസ് 18 ഇന്ത്യയുടെ പ്രൈം ടൈം അവതാരകന്‍ അമന്‍ ചോപ്രയുടെ  ദേശ് നഹി ജുക്‌നെ ദേംഗേ എന്ന ഷോയിലാണ് അതിഥികളായി  ശുഐബ് ജമായിയും സുബുഹി ഖാനും പങ്കെടുത്തത്.
72 കന്യകമാര്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന സിനിമയായ 72 ഹൂറിനെക്കുറിച്ചാണ് ചോപ്ര ചര്‍ച്ച ചെയ്തിരുന്നത്. ചിത്രം ജൂലൈ ഏഴിന് റിലീസ് ചെയ്യും. പ്രകോപിതയായ സുബുഹി ഖാന്‍ ജമായിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ. കസേര എറിയാന്‍ ശ്രമിക്കുന്ന സുബുഹിയെ  മറ്റൊരു പാനല്‍ലിസ്റ്റാണ് തടഞ്ഞത്.
തുടര്‍ന്ന് അസഭ്യം ചൊരിഞ്ഞ അവര്‍  ജമായിനോട് ഷോയില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു.രണ്ടു പേരേയും സമാധാനിപ്പിക്കാന്‍ ശ്രമിച്ച ചോപ്ര സദസ്സില്‍ നിന്ന് ഒരാള്‍ സഹായത്തിനായി എഴുന്നേറ്റെങ്കിലും ഇരിക്കാന്‍ പറഞ്ഞു.
ഒടിടി പ്ലാറ്റ്‌ഫോമുകളേക്കാള്‍ മികച്ച വിനോദം നല്‍കുന്ന ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ എന്ന അടിക്കുറിപ്പോടെ ശിവസേന എംപി (യുടിബി) പ്രിയങ്ക ചതുര്‍വേദി വീഡിയോ ട്വീറ്റ് ചെയ്തു, '
ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ വിഷയങ്ങളാണ് അമന്‍ ചോപ്ര തന്റെ ഷോയില്‍ പലപ്പോഴും എടുക്കാറുള്ളത്.
ഇന്ത്യ മുസ്ലിം ഫൗണ്ടേഷന്‍ ചെയര്‍മാനായ ശുഐബ് ജമായി നടത്തുന്ന ചില മറുപടികള്‍ എതിരാളികളെ പ്രകോപിപ്പിക്കാറുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള 25 കോടി മുസ്‌ലിംകളും പാക്കിസ്ഥാനില്‍ നിന്നുള്ള 25 കോടിയും ഇന്ത്യയില്‍ നിന്നുള്ള 25 കോടിയും ചേരുമ്പോള്‍ ഇന്ത്യ അഖണ്ഡഭാരതമാകുമെന്ന് അദ്ദേഹം ഒരു സന്ദര്‍ഭത്തില്‍ പ്രസ്താവിച്ചിരുനനു.  
ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷകരമായ പരാമര്‍ശം താന്‍ ഒരിക്കലും നടത്താറില്ലെന്ന് ശുഐബ് ജമായിയെ ഉദ്ധരിച്ച് ബിസിനസ് ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News