മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി

തൃശൂര്‍ - മാരക മയക്കുമരുന്നായ എം ഡി എം എയുമായി വ്യത്യസ്ത സ്ഥലങ്ങളില്‍ വെച്ച് രണ്ടു യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. കല്ലൂര്‍ സ്വദേശികളായ കളത്തിങ്കല്‍ വീട്ടില്‍ സ്റ്റിബിന്‍ (30), ഭരതദേശത്തു കളപ്പുരയില്‍ ഷെറിന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. സ്റ്റിബിന്‍ മിസ്റ്റര്‍ കേരള മത്സരത്തില്‍ റണ്ണറപ്പ് ആയ വ്യക്തിയാണ്.  ഷെറിന്‍ എന്‍ജിനീയറിംഗ് ബിരുദം ഉയര്‍ന്ന മാര്‍ക്കോടെ പാസായിട്ടുണ്ട്. ഒല്ലൂര്‍ യുണൈറ്റെഡ് വെയിംഗ് ബ്രിഡ്ജിനു സമീപത്തുനിന്ന് 4.85 ഗ്രാം എം ഡി എം എയുമായി സ്റ്റിബിനെയാണ് എക്സൈസ് ആദ്യം പിടികൂടുന്നത്. ഇയാളില്‍നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്ന് 12 ഗ്രാം എം ഡി എം എയുമായി മതിക്കുന്ന് ക്ഷേത്രത്തിനു സമീപത്തുനിന്ന് ഷെറിനെയും തൃശൂര്‍ എക്‌സൈസ് സ്പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്.

 

Latest News