ലുലു അവധിക്കാല ഷോപ്പിംഗില്‍ അര കിലോ സ്വര്‍ണം സമ്മാനം

റിയാദ് - അര കിലോഗ്രാം സ്വര്‍ണം വരെ സ്വന്തമാക്കാവുന്ന തരത്തിലുള്ള ഭാഗ്യസമ്മാനങ്ങളുമായി ലുലു ഓഫര്‍. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ റിയാദ്, ജിദ്ദ, അല്‍ഖര്‍ജ്, ഹായില്‍, തബൂക്ക് എന്നിവിടങ്ങളിലെ ശാഖകളില്‍ നിന്ന് വെക്കേഷന്‍ പര്‍ച്ചേസ് കൂപ്പണ്‍ സ്വന്തമാക്കുന്നവര്‍ക്കായിരിക്കും ഗോള്‍ഡന്‍ റാഫിള്‍ വഴി ഓരോ പവന്‍ സ്വര്‍ണം വീതം പാരിതോഷികം നല്‍കുക. മൊത്തം അര കിലോഗ്രാം സ്വര്‍ണം 63 വിജയികള്‍ക്കായി വീതിച്ചു നല്‍കും. വിസിറ്റ് ആന്റ് വിന്‍ ഗോള്‍ഡ് പ്രമോഷന്‍ പദ്ധതി പ്രകാരമാണ് സ്വര്‍ണസമ്മാനം ലുലു ഔട്ട് ലെറ്റുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജൂലൈ ഏഴിന് സ്വര്‍ണ സമ്മാന പദ്ധതി അവസാനിക്കും. ജുലൈ 13 ന് അതാത് ലുലു ശാഖകളില്‍ സമ്മാനവിജയികളെ നറുക്കെടുപ്പിലൂടെ നിശ്ചയിക്കും.
അവധിക്കാല പര്‍ച്ചേസിംഗിന്റെ ഭാഗമായി സമ്മര്‍ 2023 ഫാഷന്‍ കലക്ഷനുകളുള്‍പ്പെടെ പാദരക്ഷകള്‍, ലേഡീസ് ബാഗുകള്‍, കുട്ടികളുടെ ഉടുപ്പുകള്‍, കളിക്കോപ്പുകള്‍ തുടങ്ങിയവയുടെ വന്‍ശേഖരമാണ് ലുലു ശാഖകളിലുള്ളത്. 200 റിയാലിന്റെ ഷോപ്പിംഗിന് 100 റിയാലിന്റെ വൗച്ചറുകളാണ് തിരികെ കിട്ടുക. ഓരോ ലുലു ഉപഭോക്താവിനേയും തൃപ്തരാക്കുകയെന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമായുള്ള വിപുലമായ ശേഖരമാണ് ലുലുവില്‍ അവധിക്കാല പര്‍ച്ചേസിംഗിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും എല്ലാ കാലത്തേക്കും ഓര്‍മയില്‍ അവശേഷിപ്പിക്കുന്ന അനുഭവമാണ് ലുലു സമ്മാനിക്കുകയെന്നും ഗോള്‍ഡന്‍ പര്‍ച്ചേസിംഗിന്റെ ഉദ്ദേശം വിവരിച്ചുകൊണ്ട് ലുലു പബ്ലിക് റിലേഷന്‍സ് മാനേജര്‍ ബഷര്‍ നാസര്‍ അല്‍ ബഷര്‍ അറിയിച്ചു.

 

Latest News