സതീശനെതിരായ വിജിലന്‍സ് കേസ് രാഷ്ട്രീയ പകപോക്കലല്ലെന്ന് എം വി ഗോവിന്ദന്‍

കണ്ണൂര്‍ - പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ വിജിലന്‍സ് കേസ് രാഷ്ട്രീയ പകപോക്കലല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പുര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് സതീശന്‍ വിദേശത്തുനിന്ന് പിരിച്ച പണത്തിന് കണക്കില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിജിലന്‍സ് കൂടുതല്‍ അന്വേഷണം നടത്തട്ടെയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോക്കെതിരെ വലിയ ഗൂഢാലോചനയാണ് നടന്നത്. ആരാണ് ഗൂഢാലോചന നടത്തിയതെന്ന് പുറത്തുകൊണ്ടുവരണം. ആര്‍ഷോ നല്‍കിയ പരാതിയും മഹാരാജാസ് കോളേജിന്റെ വ്യാജ ലെറ്റര്‍ പാഡ് ഉപയോഗിച്ച സംഭവത്തില്‍ വിദ്യക്കെതിരായ കേസും വ്യത്യസ്തമാണ്. രണ്ടു കേസും പൊലീസ് വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

 

Latest News