Sorry, you need to enable JavaScript to visit this website.

ആരുമറിയില്ല; സൈനികരില്‍ നിന്നും തട്ടിയെടുത്ത ആയുധങ്ങള്‍ പെട്ടിയില്‍ നിക്ഷേപിക്കാനാവശ്യപ്പെട്ട് എം. എല്‍. എ

ഇംഫാല്‍- മണിപ്പൂര്‍ കലാപത്തില്‍ സൈനികരില്‍ നിന്നും തട്ടിയെടുത്ത ആയുധങ്ങള്‍ നിക്ഷേപിക്കാന്‍ കലാപകാരികള്‍ക്ക് അവസരമൊരുക്കി ബി. ജെ. പി എം. എല്‍. എ. ഇംഫാല്‍ ഈസ്റ്റ് എം. എല്‍. എയായ സുശീന്ദ്രോ മെയ്‌തേയാണ് തന്റെ വീട്ടുമുറ്റത്ത് സ്ഥാപിച്ച പെട്ടിയില്‍ ആയുധങ്ങള്‍ നിക്ഷേപിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 

ആയുധങ്ങള്‍ എവിടുന്നുകിട്ടി എന്ന ചോദ്യമുണ്ടാവില്ലെന്നും ഭയപ്പെടാതെ ആയുധങ്ങള്‍ നിക്ഷേപിക്കാമെന്നും ഇംഗ്ലീഷിലും മെയ്‌തേ ഭാഷയിലും പെട്ടിക്കു പുറത്ത് എഴുതിവെച്ചിട്ടുണ്ട്. 

വീട്ടിനു പുറത്തെ താത്കാലിക ഷെഡിനു പുറത്താണ് ആയുധങ്ങള്‍ ആരുമറിയാതെ നിക്ഷേപിച്ച് പോകാനാവുക. പെട്ടിയില്‍ രണ്ട് ഓട്ടോമാറ്റിക് റൈഫിളുകളും വെടിയുണ്ടകളും ഉള്‍പ്പെടെയുള്ള ഏതാനും ആയുധങ്ങള്‍ ആരൊക്കെയോ നിക്ഷേപിച്ചു. 

സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ പോലീസ് സ്‌റ്റേഷനില്‍ നിന്നും പട്ടാളക്കാരില്‍ നിന്നുമായി ആയുധങ്ങള്‍ മോഷണം പോവുകയും തട്ടിയെടുക്കുകയും ചെയ്തിരുന്നു. 

തട്ടിയെടുത്ത ആയുധങ്ങള്‍ തിരിച്ചു നല്‍കണമെന്ന് മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും അക്രമികളോട് ആവശ്യപ്പെട്ടിരുന്നു. പോലീസും സൈന്യവും പാരാമിലിറ്ററിയും സംയുക്തമായി ആയുധങ്ങള്‍ തിരിച്ചെടുക്കാനുള്ള ശ്രമം നടത്തിയതിന് പിന്നാലെ നിരവധി ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ സാധിച്ചിരുന്നു.

Latest News