മക്ക - വ്യാജ ഹജ് ഗ്രൂപ്പുകളുടെ പേരില്‍ സാമൂഹികമാധ്യമങ്ങളിലൂടെ ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച മൂന്നു ഈജിപ്തുകാരെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യല്‍ അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി നിയമ ലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.






