ആതിരപ്പള്ളിയില്‍ മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍- കുളിക്കാനിറങ്ങി ആതിരപ്പള്ളിയില്‍ പുഴയില്‍ മുങ്ങിപ്പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

കോയമ്പത്തൂര്‍ സുലൂര്‍ സ്വദേശി അശോക് (35)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുടുംബ സമേതം വിനോദ യാത്രയ്‌ക്കെത്തിയ അശോക് ആതിരപ്പള്ളിയിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു താമസിച്ചിരുന്നത്. 

ശനിയാഴ്ച ഉച്ചയ്ക്ക് വെറ്റിലപ്പാറ അരൂര്‍ മുഴിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപടമുണ്ടായത്.
 

Latest News