ഡച്ച് മ്യൂസിയത്തില്‍നിന്ന് മാരകവിഷം കളവുപോയി

ഹേഗ്- നായാട്ടിനായി ആദിവാസികള്‍ അമ്പുകളില്‍ ഉപയോഗിച്ചിരുന്ന മാരക വിഷം അടങ്ങിയ പെട്ടി ഡച്ച് മ്യൂസിയത്തില്‍നിന്ന് കളവു പോയി. തെക്കനമേരിക്കന്‍ ആദിവാസികള്‍ മൃഗങ്ങളെ വേട്ടയാടുന്നതിന് അസ്ത്രങ്ങളില്‍ ഉപയോഗിച്ച വിഷമാണ് ഇവിടെ സേഫില്‍ സൂക്ഷിച്ചിരുന്നത്. ലെയ്ഡന്‍ പട്ടണത്തിലെ റിജ്കസ് മ്യൂസിയത്തില്‍ ബുധനാഴ്ച രാവിലെയായിരുന്നു കവര്‍ച്ച.
സുരക്ഷിതമായി പിന്നീട് നശിപ്പിക്കുന്നതിനായി സൂക്ഷിച്ചതായിരുന്നു ഈ വിഷമെന്ന് ഡച്ച് സയന്‍സ് ആന്റ് മെഡിക്കല്‍ നാഷണല്‍ മ്യൂസിയം ഡയരക്ടര്‍ അമിറ്റോ ഹാറൂയിസ് പറഞ്ഞു. കള്ളന്മാരെ കണ്ടെത്തുന്നതിന് ഊര്‍ജിത ശ്രമത്തിലാണ് പോലീസ്.

 

Latest News