Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖമീസില്‍ സാന്ത്വനം ഫുട്‌ബോള്‍ മത്സരത്തില്‍ വിവ ജൂബിലി ജേതാക്കള്‍

അസീര്‍-ഖമീസ് മുശൈത്തിലെ അല്‍ ജസീറ പെയിന്റ് കമ്പനിയിലെ മലയാളി ജീവനക്കാരുടെ സാന്ത്വനം കൂട്ടായ്മ  ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഖമീസ് ദിയാഫ സ്‌റ്റേഡിയത്തില്‍ രാത്രി പത്ത് മണിക്ക് ആരംഭിച്ച മത്സരത്തില്‍ അസീറിലെ എട്ടു ടീമുകള്‍ പങ്കെടുത്തു. പുലരുവോളം നീണ്ട മത്സരത്തിന്റെ ഫൈനലില്‍ ലൈഫ് ടൈം മെട്രോ സ്‌പോര്‍ട്‌സിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ വിവ ജൂബിലി ഖമീസ് ടീം ജേതാക്കളായി. വിജയികള്‍ക്ക് അബ്ദുല്‍ മജീദ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും സാന്ത്വനം െ്രെപസ് മണിയും സമ്മാനിച്ചു. റണ്ണേഴ്‌സിന് ലന സ്‌കൂള്‍ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും അബയാന്‍ ഇന്‍ഫോടെക്ക് സ്‌പോണ്‍സര്‍ ചെയ്ത െ്രെപസ് മണിയും കൈമാറി.
മുക്കത്തിനടുത്ത് പന്നിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലൗഷോറി നും കിടപ്പു രോഗികള്‍ക്കും വേണ്ടിയുള്ള ധന സമാഹരണാര്‍ത്ഥമാണ് സ്വന്താനം 2023 എന്ന പേരില്‍ മത്സരം സംഘടിപ്പിച്ചത്.
പ്രവാസ ജീവിതത്തിനിടയിലും കലാകായിക,സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യവും പ്രോത്സാഹനവും നല്‍കുന്ന കൂട്ടായ്മ ജീവകാരുണ്യ മേഖലയിലും സജീവമാണ്.
ദിനേശന്‍ വണ്ടൂര്‍, അബു ത്വാലിബ്, ജാസിഖ് വണ്ടൂര്‍, ഫൈസല്‍ റഹ്മാന്‍, നവാസ് മങ്കട,ബാപ്പുട്ടി, ഇര്‍ഷാദ് കോഴിക്കോട്, സാദിഖ്, ഷഫീഖ് ബാബു, മുജീബ് റഹ്മാന്‍, മുന്‍ഹീം എന്നിവര്‍ ഫുട്‌ബോള്‍ മേളയ്ക്ക് നേതൃത്വം നല്‍കി.

 

 

Latest News