ആര്‍ഷോക്കെതിരെ നടന്നത് വലിയ ഗൂഢാലോചന- എം.വി ഗോവിന്ദന്‍

കണ്ണൂര്‍ - എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  
ആര്‍ഷോക്കെതിരായ കേസും വിദ്യക്കെതിരായ കേസും രണ്ട് തരത്തിലുള്ളതാണ്. രണ്ട് കേസും വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സി.പി.എം അല്ല. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ കെ. വിദ്യക്കെതിരായ കേസില്‍ ആവശ്യമായ നടപടി സ്വീകരിക്കും. മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആര്‍ഷോക്കെതിരെ വലിയ ഗൂഢാലോചനയാണ് നടന്നത്. അതിന് പിന്നില്‍ ആരാണെങ്കിലും പുറത്തുകൊണ്ട് വരുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

 

Latest News