അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നു

തിരുവനന്തപുരം - അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി തമിഴ്‌നാട് വനം വകുപ്പിന് വിവരം ലഭിച്ചു. റേഡിയോ കോളര്‍  സന്ദേശത്തിലൂടെയാണ് അരിക്കൊമ്പന്‍ കന്യാകുമാരി വനത്തിലെത്തിയ കാര്യം മനസ്സിലായത്. ഇന്നലെ രാത്രിയാണ് കന്യാകുമാരി വന്യജീവി സാങ്കേതത്തിലേക്ക് ആന കടന്നത്. റേഡിയോ കോളര്‍  സിഗ്നലുകള്‍ ലഭിക്കുന്നുണ്ടെന്നും ഇന്നലെ രാത്രി അരിക്കൊമ്പന്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചുവെന്നാണ് സിഗ്‌നല്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമാകുന്നതെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം അരിക്കൊമ്പന്റെ റേഡിയോ സിഗ്‌നലുകള്‍ ലഭിച്ചിരുന്നില്ല. പിന്നീട് അപ്പര്‍ കോതയാര്‍ ഡാം സൈറ്റില്‍ നിന്നും ആറ് കിലോമീറ്റര്‍ മാറി ആനയുണ്ടെന്ന് സിഗ്‌നലുകള്‍ ലഭിച്ചു.

 

Latest News