സ്ത്രീയോട് അശ്ലീല സംസാരം; യുവാവ് അറസ്റ്റില്‍

ഇടുക്കി- സ്ത്രീയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും തോളില്‍ അടിക്കുകയും ചെയ്ത സംഭവത്തില്‍ അയ്യപ്പന്‍ കോവില്‍ മാട്ടുക്കട്ട കോട്ടക്കുഴി വീട്ടില്‍ വിനോദ് (24) നെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പകല്‍ 11.30ന് റേഷന്‍ സാധനങ്ങള്‍ വാങ്ങി  പോവുകയായിരുന്ന 59 കാരിയോടാണ് പ്രതി അശ്ലീലച്ചുവയോടെ സംസാരിച്ചത്. ഇതിനെ എതിര്‍ത്ത സ്ത്രീയുടെ തോളില്‍ അടിക്കുകയും ചെയ്തു. മാട്ടുക്കട്ട സര്‍ക്കാര്‍ സ്‌കൂളിന് സമീപം വെച്ചാണ് സംഭവം. സ്ത്രീയുടെ പരാതിയില്‍ ഉപ്പുതറ പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Latest News