സിനിമാ ചിത്രീകരണത്തിനിടെ വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു

തൊടുപുഴ- സിനിമാ ഷൂട്ടിംഗിനിടെ നിയന്ത്രണംവിട്ട വാഹനം വൈദ്യുതി പോസ്റ്റിലിടിച്ചു. ആര്‍ക്കും പരുക്കില്ല.

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിലായിരുന്നു സംഭവം. ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലി പാല എന്നിവര്‍ വാഹനത്തില്‍ സഞ്ചരിക്കുന്നത് ചിത്രീകരിക്കവെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന് വേഗത കുറവായതിനാല്‍ ആര്‍ക്കും പരുക്കേറ്റില്ല.  

ജസ്പാല്‍ ഷണ്‍മുഖന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്.

Latest News