വിദ്യയുടെ പി എച്ച് ഡി പ്രവേശനത്തില്‍ കേസെടുത്ത് എസ് സി -എസ് ടി കമ്മീഷന്‍

തിരുവനന്തപുരം - വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച കെ. വിദ്യയുടെ പി എച്ച് ഡി പ്രവേശനത്തില്‍ കേസെടുത്ത് എസ് സി -എസ് ടി കമ്മീഷന്‍. സംവരണം അട്ടിമറിച്ചാണ്  പി എച്ച് ഡിക്ക് പ്രവേശം ലഭിച്ചതെന്ന പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. പ്ത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കാലടി സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംവരണ മാനദണ്ഡങ്ങള്‍ ലംഘിച്ചോയെന്ന് പരിശോധിക്കും. അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.  സംവരണത്തിന് അര്‍ഹതയുളള അപേക്ഷകരെ ഒഴിവാക്കിയാണോ വിദ്യയ്ക്ക് പ്രവേശനം നല്‍കിയത് എന്നതാകും പ്രധാനമായും പരിശോധിക്കുക. പി എച്ച് ഡി പ്രവേശനവുമായി ബന്ധപ്പെട്ട രേഖകള്‍ മലയാളം വിഭാഗത്തില്‍ നിന്ന് ശേഖരിച്ച് പരിശോധിക്കും.

 

Latest News