കുളത്തില്‍ കുളിക്കാനിറങ്ങിയ ഡിഗ്രി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

പ്രതീകാത്മക ചിത്രം

തൃശൂര്‍ - പഴുവില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ ഡിഗ്രി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പഴുവില്‍ വെസ്റ്റ് മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന പുഴങ്കരയില്ലത്ത് റഷിദിന്റെ മകന്‍ ആഷിക്ക് (19)ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് കുളിക്കാനായി എത്തിയതായിരുന്നു. ചേറില്‍ പൂണ്ട നിലയിലായിരുന്നു ആഷിഖിന്റെ മൃതദേഹം കിടന്നിരുന്നത്. രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം നടന്നത്.

 

Latest News