വിളിച്ചാല്‍ വരാതിരിക്കാന്‍ പറ്റുമോ ? വന്നു, പറഞ്ഞു, പരിഹാരമുണ്ടാകുമോയെന്ന് നോക്കാം - ചെന്നിത്തല

തിരുവനന്തപുരം - ' വിളിച്ചാല്‍ വരാതിരിക്കാന്‍ പറ്റുമോ, കെ പി സി സി പ്രസിഡന്റ് വിളിച്ചപ്പോള്‍ വന്നു. അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം കേട്ടു. പരിഹാരമുണ്ടാകുമോ എന്ന് നോക്കാം. എന്തായാലും ഈ വിഷയങ്ങള്‍ ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അതിന്റെ കാര്യങ്ങള്‍ എന്താണെന്ന് നോക്കാം. അത്രയേ എനിക്ക് ഇപ്പോള്‍ പറയാനുളളൂ.'' കെ പി സി സി പ്രസിഡന്റ് കെ. സുധാകരനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. സംസ്ഥാന കോണ്‍ഗ്രസിലെ പോര് ഒഴിവാക്കാനുള്ള ചര്‍ച്ചയുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയുമായി കെ പി സി സി ഓഫീസില്‍ ചര്‍ച്ച നടത്തിയത്. പാര്‍ട്ടിയിലെ പുന:സഘടനയെക്കുറിച്ച് പരാതിയുള്ളവരെ  നേരില്‍ കാണുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്. 

 

Latest News