വായ്പാ തട്ടിപ്പിനിരയായി ജീവനൊടുക്കിയ രാജേന്ദ്രന്‍ നായരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

പുല്‍പ്പള്ളി - പുല്‍പ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പിനിരയായി കഴിഞ്ഞമാസം ആത്മഹത്യ ചെയ്ത രാജേന്ദ്രന്‍ നായരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ഡയറിയില്‍ നിന്ന് കുറിപ്പ് കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദികളെക്കുറിച്ച് കുറിപ്പില്‍ പരാമര്‍ശമുണ്ട്. കത്ത് പൊലീസിനു കൈമാറി. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.  സജീവന്‍ കൊല്ലപ്പള്ളി, കെ കെ എബ്രഹാം, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ബാങ്കില്‍നിന്ന് ലോണെടുത്തത് 70,000 രൂപ മാത്രമാണെന്നും ഇവരെല്ലാം ചേര്‍ന്ന് തന്നെ ചതിച്ചതാണെന്നും കുറിപ്പില്‍ പറയുന്നു. വായ്പാ തട്ടിപ്പിനിരയായി കഴിഞ്ഞ മാസം 29 നാണ് രാജേന്ദ്രന്‍ നായര്‍ ജീവനൊടുക്കിയത്. കേസില്‍ ഇ ഡി അന്വേഷണം നടത്തുകയാണ്. പ്രതികളുടെ വീട്ടിലും ബാങ്കിലും ഇന്ന് ഇ ഡി റെയ്ഡ് നടത്തിയിരുന്നു.

 

Latest News