മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ച കാര്യത്തില്‍ കേന്ദ്രം കടുത്ത അവഗണന കാട്ടിയെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം - മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ച കാര്യത്തില്‍ കേന്ദ്രം കേരളത്തോട് കടുത്ത അവഗണന കാട്ടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് 50 മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചതില്‍ കേരളത്തിന് ഒന്നു പോലും ലഭിച്ചില്ല. 125 നഴ്‌സിംഗ് കോളേജ് അനുവദിച്ചതിലും കേരളത്തിന് ഒന്നുമില്ല. വയനാട് ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായം വേണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. ഇത് വളരെ നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തിന്റെ ആവശ്യം ഇനിയും കേന്ദ്രത്തിനു മുന്നില്‍ ഉന്നയിക്കുമെന്നും വീണാ ജോര്‍ജ് പ്രതികരിച്ചു

Latest News