ബസുകളിലും ഹെവി വാഹനങ്ങളിലും യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി

തിരുവനന്തപുരം - കെ എസ് ആര്‍ ടി സി ബസുകളിലും ഹെവി വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. എല്ലാ ഹെവി വാഹനങ്ങള്‍ക്കും നിയമം ബാധകമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഡ്രൈവറും പിന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് മന്ത്രി അറിയിച്ചു. ലോറികളില്‍ മുന്‍പിലിരിക്കുന്ന രണ്ടു യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം. ബസുകളില്‍ ക്യാബിനുണ്ടെങ്കില്‍ മുന്‍വശത്തിരിക്കുന്ന രണ്ടുപേരും സീറ്റ് ബെല്‍റ്റ് ധരിക്കണം. കാബിനില്ലാത്ത ബസാണെങ്കില്‍ ഡ്രൈവര്‍ സീറ്റ് ബൈല്‍റ്റ് ധരിക്കണം. കെഎസ്ആര്‍ടിസി ബസുകളില്‍ പഴയ രീതിയിലുള്ള സീറ്റുകളാണുള്ളത്. ഇതിലെല്ലാം ബെല്‍റ്റ് ഘടിപ്പിക്കേണ്ടിവരും. പുതിയ തീരുമാനം കെ എസ് ആര്‍ ടി സിക്ക് ലക്ഷങ്ങളുടെ ബാധ്യതയാണ് ഉണ്ടാക്കുക.

 

Latest News