വിമാനത്തിലെ കൈയ്യേറ്റം ; ഇ പി ജയരാജനെ രക്ഷപ്പെടുത്തുന്നു, കോടതിയില്‍ പോകുമെന്ന് പരാതിക്കാരന്‍


കണ്ണൂര്‍ - ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി  ജയരാജനെ കുറ്റമുക്തനാക്കാനുമുള്ള പൊലീസ് റിപ്പോര്‍ട്ടിനെതിരെ  കോടതിയില്‍ തടസ്സവാദം ഉന്നയിക്കുമെന്നും പരാതിക്കാരന്‍ ഫര്‍സീന്‍ മജീദ്.
പൊലീസ് അന്വേഷണം അട്ടിമറിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് ഫര്‍സീന്‍ മജീദ് പറഞ്ഞു. ഇ പി ജയരാജനും പിണറായിയുടെ ഗണ്‍ മാനും തങ്ങളെ ആക്രമിച്ചിട്ടുണ്ട്.  അന്വേഷണത്തില്‍ ഇരട്ട നീതിയാണ് ഉണ്ടായത്. വീഡിയോ തെളിവ് മറച്ചു വെച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. പൊലീസ് റിപ്പോര്‍ട്ടിനെതിരെ കോടതിയില്‍ തടസ്സവാദം ഉന്നയിക്കും. ആശുപത്രി രേഖയും ആക്രമണ ദൃശ്യവും കോടതിയില്‍ നല്‍കും. നീതിപീഠത്തില്‍ വിശ്വാസമുണ്ടെന്നും ഫര്‍സീന്‍ മജീദ്  പറഞ്ഞു

 

Latest News