കാറിടിച്ച് ബൈക്കില്‍ നിന്ന് തെറിച്ച വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസ് കയറി മരിച്ചു

മലപ്പുറം- കോട്ടക്കലിനുടത്ത പണിക്കര്‍ക്കുണ്ടില്‍ കാര്‍ ഇടിച്ചു തെറിപ്പിച്ച ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് ദാരുണമായി കൊല്ലപ്പെട്ടു. കോട്ടക്കല്‍ പാലപ്പുറ സ്വദേശി കൊടപ്പനക്കല്‍ മാലിക്(20) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അജും ഹാരിസ്(20) എന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. കാര്‍ ഇടിച്ചാണ് ബൈക്ക് റോഡില്‍ വീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ മാലിക് എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന സ്‌കൂള്‍ ബസിനടയില്‍പ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലുക്ക് ആശുപത്രിയിലേക്കു മാറ്റി.
 

Latest News