പബില്‍ ലൈംഗിക കേളി; ബംഗളുരുവില്‍ 32 യുവതികളെ പോലീസ് രക്ഷിച്ചു

ബംഗളൂരു- നഗരത്തിലെ നിശാക്ലബുകളുടേയും പബുകളുടേയും കേന്ദ്രമായ ഇന്ദിരാനഗറിലെ ഒരു പബില്‍ ലൈംഗിക കേളികളികളിലേര്‍പ്പെട്ട 32 സ്ത്രീകളെ പോലീസ് രക്ഷിച്ചു. ഇവിടെ യുവതികളെ നിര്‍ബന്ധിച്ച് അര്‍ധ നഗ്നരാക്കുകയും ലൈംഗിക കേളികള്‍ ചെയ്യിക്കുന്നുണ്ടെന്നുമുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് മിന്നല്‍ റെയ്ഡ് നടത്തിയത്. സംഭവത്തില്‍ പബ് നടത്തിപ്പുകാരുള്‍പ്പെടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ലൈംഗിക വൃത്തിയിലേര്‍പ്പെട്ട വിദേശികള്‍ ഉള്‍പ്പെടെ 15 യുവതികള്‍ അറസ്റ്റില്‍

സമാനമായ മറ്റൊരു സംഭവത്തില്‍ ദല്‍ഹിക്കടുത്ത ഗുഡ്ഗാവില്‍ ഒരു സ്പായില്‍ ലൈംഗിക വൃത്തിയിലേര്‍പ്പെട്ട അഞ്ച് തായ്‌ലാന്‍ഡ് യുവതികള്‍ ഉള്‍പ്പെടെ 15 യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഗാവ് സെക്ടര്‍ 29-ലെ ഒരു സ്പായിലാണ് പോലീസ് റെയ്ഡ് നടത്തിയത്. തായ്‌ലാന്‍ഡില്‍ നിന്നുള്ള അഞ്ച് യുവതികളും അഞ്ച് മണിപ്പൂര്‍ യുവതികളും ഒരു ഉത്തര്‍ പ്രദേശ് യുവതിയും കൂടാതെ നാലു പുരുഷന്‍മാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ഇവരില്‍ രണ്ടു പേര്‍ ഉപഭോക്താക്കളായി എത്തിയതായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രദേശത്തെ മറ്റു രണ്ടു നിശാക്ലബുകളിലും പോലീസ് റെയ്ഡ് നടത്തി രണ്ടു സ്ത്രീകളുള്‍പ്പെടെ ഏഴു പേരെ അറസ്റ്റ് ചെയ്തു.
 

Latest News