കാഴ്ചയില്ലാത്തവര്‍ക്ക് ഇനി ബ്രെയ്‌ലി വോട്ടര്‍ ഐഡിയും

ന്യൂദല്‍ഹി- ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത പൗരന്മാര്‍ക്കു ബ്രെയ്‌ലി വോട്ടര്‍ ഐഡി കാര്‍ഡുകള്‍ നല്‍കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. തെരഞ്ഞെടുപ്പുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പോളിങ് സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്താനും കമ്മീഷന്‍ തീരുമാനിച്ചതായി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ.പി റാവത്ത് പറഞ്ഞു. ഇവരുടെ പങ്കാളിത്തത്തിന് സൗകര്യമൊരുക്കാന്‍ കമ്മീഷന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ബ്രെയ്‌ലി വോട്ടര്‍ ഐഡി കാര്‍ഡുകള്‍ രാജ്യത്തുടനീളം എല്ലായിടത്തും ആവശ്യക്കാര്‍ക്കു വിതരണം ചെയ്യും. ഭിന്നശേഷിക്കാരായ വോട്ടര്‍മാരുടെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡിസേബിലിറ്റി കോഓര്‍ഡിനേറ്റര്‍മാരെ സംസ്ഥാന, നിയമസഭാ മണ്ഡലം, ജില്ലാ അടിസ്ഥാനത്തില്‍ നിയമിക്കാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. കമ്മീഷന്റെ പ്രചരാണ, ബോധവല്‍ക്കരണ പരിപാടികളില്‍ ഉപയോഗിക്കുന്ന വിഡീയോകളിലും പരസ്യങ്ങളിലും കേള്‍വി ശേഷിയില്ലാത്തവര്‍ക്കു വേണ്ടി ആംഗ്യഭാഷയിലും വിവരണം ഉണ്ടാകും.
 

Latest News