Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇടുക്കിയിൽ 17-കാരന്റെ മരണം; ഓൺലൈൻ ഗെയിം കാരണമല്ലെന്ന് പോലീസ്

ഇടുക്കി- കട്ടപ്പന പുളിയന്മലയിൽ സ്‌കൂൾ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഓൺലൈൻ ഗെയിം സാധ്യതയില്ലെന്ന് പോലീസ്. പ്രണയം തകർന്നതിനെ തുടർന്ന് ഏറെനാളായി സ്‌കൂളിൽ പോകാതിരുന്ന വിദ്യാർഥി ബൈക്ക് വാങ്ങി നൽകാത്തതിന് വീട്ടുകാരുമായി വഴക്കുണ്ടാക്കിയിരുന്നു. ബൈക്ക് വാങ്ങിക്കൊടുക്കാത്തതിലെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണം എന്നാണ് പോലീസ് പറയുന്നത്. ഓൺലൈൻ ഗെയിം കാരണമാണ് പതിനേഴുകാരൻ ജീവനൊടുക്കിയത് എന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം പോലീസ് നിഷേധിച്ചു. കുട്ടിയുടെ മൊബൈൽ ഫോണിൽനിന്ന് അത്തരം വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
 

Latest News