ബസ്സില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ചയാള്‍ അറസ്റ്റില്‍

കൊച്ചി- ബസ്സില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍. ഇരുമല്ലൂര്‍ കുറ്റിലഞ്ഞി മേക്കേക്കുടിയില്‍ ജലാല്‍ (40)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 

കെ. എസ്. ആര്‍. ടി. സി ബസില്‍ ഇരുമലപ്പടിയില്‍ വച്ചാണ് സംഭവം. സബ് ഇന്‍സ്‌പെക്ടര്‍ ആതിര പവിത്രന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest News