യുവതിയെ കൊന്നു കഷ്ണങ്ങളാക്കി; ദുര്‍ഗന്ധം  വരാതിരിക്കാന്‍ കുക്കറില്‍ ഇട്ട് വേവിച്ച പങ്കാളി അറസ്റ്റില്‍

മുംബൈ-മുംബൈയില്‍ 36കാരിയെ കൊന്നു കഷ്ണങ്ങളാക്കി ശരീര ഭാഗങ്ങള്‍ കുക്കറില്‍ ഇട്ട് വേവിച്ച ലിവ് ഇന്‍ പാര്‍ട്ണര്‍ അറസ്റ്റില്‍. മുംബൈയിലെ മിറാ റോഡിലാണ് സംഭവം നടന്നത്. കേസില്‍ മനോജ് സഹാനി (56) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സരസ്വതി വിദ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇവര്‍ ഗീതാ നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചു വരികയായിരുന്നു.ഫ്ളാറ്റ് നമ്പര്‍ 704 ല്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധിച്ച അയല്‍ക്കാരാണ് നവ്യനഗര്‍ പോലീസില്‍ വിവരം അറിയിച്ചത്.
പോലീസിനെ കണ്ട സഹാനി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് കീഴ്പ്പെടുത്തി. വീട്ടില്‍ നിന്ന് യുവതിയുടെ കാല് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ബാക്കി ഭാഗങ്ങള്‍ റോഡില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. എങ്ങനെയാണ് യുവതിയെ കൊലപ്പെടുത്തിയത് എന്നത് പോലീസ് വ്യക്തമാക്കിയിട്ടില്ല.

Latest News