1.250 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

മുത്തങ്ങയില്‍ കഞ്ചാവുമായി പിടിയിലായ മുഹമ്മദ് ശുഹൈബ്(ഇടതുനിന്നു നാലാമത്) എക്സൈസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം.

സുല്‍ത്താന്‍ബത്തേരി-മുത്തങ്ങ ചെക്പോസ്റ്റില്‍ 1.250 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. താമരശേരി ഉണ്ണിക്കുളം പൂളൊന്നുകണ്ടി മുഹമ്മദ് ശുഹൈബിനെയാണ്(23) എക്സൈസ് ഇന്‍സ്പെക്ടര്‍ വി.പി.അനൂപും സംഘവും അറസ്റ്റുചെയ്തത്.  മൈസൂരു-കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസില്‍ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.  പ്രിവന്റീവ് ഓഫീസര്‍മാരായ പി.ഷാജി, അരുണ്‍ പ്രസാദ് ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.കെ.ബാലകൃഷ്ണന്‍, ജ്യോതിസ് മാത്യു,  ഡ്രൈവര്‍ എം.എം.ജോയി എന്നിവരും ഉള്‍പ്പെടുന്ന സംഘമാണ് വാഹന പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


 

 


 

Latest News