തിരിച്ചു പിടിച്ചത് 830 കോടി റിയാല്‍; സൗദി ഉദ്യോഗസ്ഥര്‍ക്ക് ഒരു കോടി റിയാല്‍ പാരിതോഷികം

റിയാദ് - കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ വകുപ്പുകളിലെ 830 കോടി റിയാലിന്റെ അഴിമതികളും ദുര്‍വിനിയോഗവും കണ്ടെത്തുന്നതിനും ഈ തുക പൊതുഖജനാവില്‍ തിരിച്ചെത്തിക്കുന്നതിനും ജനറല്‍ ഓഡിറ്റിംഗ് ബ്യൂറോക്ക് സാധിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച രീതിയില്‍ കൃത്യനിര്‍വഹണം നടത്തിയതിന് ജനറല്‍ ഓഡിറ്റിംഗ് ബ്യൂറോക്കു കീഴിലെ 353 ഉദ്യോഗസ്ഥര്‍ക്ക് ആകെ ഒരു കോടി റിയാല്‍ പാരിതോഷികമായി വിതരണം ചെയ്യുന്നതിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കി.

Latest News