മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കി

മദീന - ഈജിപ്തുകാരിയായ മുന്‍ ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തുകയും മുന്‍ ഭാര്യയിലുള്ള സ്വന്തം മക്കളെ വെടിവെച്ചു പരിക്കേല്‍പിക്കുകയും ചെയ്ത സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈജിപ്തുകാരി അബീര്‍ ബിന്‍ത് മഹ്മൂദ് മുഹമ്മദ് ജാദല്ലയെ വെടിവെച്ചു കൊലപ്പെടുത്തുകയും മകള്‍ ബുഷ്‌റയെയും മകന്‍ ഫാരിസിനെയും വെടിവെച്ച് പരിക്കേല്‍പിക്കുകയും ചെയ്ത സല്‍മാന്‍ ബിന്‍ ഫരീജ് ബിന്‍ സുലൈമാന്‍ അല്‍സ്വാഇദിക്ക് മദീനയിലാണ് ഇന്നലെ ശിക്ഷ നടപ്പാക്കിയത്.

Latest News