സൗഹൃദം നടിച്ച് ആണ്‍കുട്ടികളെ കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചു

മട്ടന്നൂര്‍-സൗഹൃദം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ കാറില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവിനെതിരെ ഇരട്ട പോക്‌സോ കേസ്.
മട്ടന്നൂരിനടുത്ത് കീച്ചേരിയിലെ നൗഫലിനെതിരെയാണ് മട്ടന്നൂര്‍ പോലീസ് കേസെടുത്തത്. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. മട്ടന്നൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ പതിമൂന്നുകാരനെ സൗഹൃദം നടിച്ച് 2022 എപ്രില്‍ മാസത്തിലെ ഒരു ദിവസം ആള്‍ട്ടോ കാറില്‍ കൊണ്ടു പോയി കീച്ചേരി ചര്‍ച്ചിന് സമീപം വെച്ച് പീഡിപ്പിച്ചുവെന്നാണ് ഒരു പരാതി.
2022 സപ്തംബര്‍ പതിനെട്ടിന് രാത്രി ഏഴു മണിയോടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ സൗഹൃദം നടിച്ച് കാറില്‍ കൂട്ടികൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് മറ്റൊരു പരാതി. വയറിംഗ് തൊഴിലാളിയാണ് പ്രതിയായ നൗഫല്‍.

 

Latest News