എന്നാലും എന്റെ വിദ്യേ; എസ്.എഫ്.ഐ നേതാവിനെതിരെ ശ്രീമതി ടീച്ചര്‍

കണ്ണൂര്‍- എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് ഗസ്റ്റ് ലെക്ചറര്‍ നിയമനം നേടിയ കേസില്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്കെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ടീച്ചര്‍. 'എന്നാലും എന്റെ വിദ്യേ' എന്നാണ് ശ്രീമതി ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്.
വ്യാജ രേഖ ചമച്ച കേസില്‍ വിദ്യക്കെതിരെ പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിരിക്കെയാണ് ശ്രീമതി ടീച്ചറുടെ പ്രതികരണം.
വഞ്ചനക്കുറ്റവും വ്യാജരേഖ നിര്‍മാണവും അടക്കം ഏഴു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് അന്വേഷിക്കുന്ന എറണാകുളം സെന്‍ട്രല്‍ പോലീസ് എഫ്.ഐ.ആര്‍ തയാറാക്കിയിരിക്കുന്നത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്.ഡി വിദ്യാര്‍ഥിയായ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യ (വിദ്യ വിജയന്‍) ഗസ്റ്റ് ലെക്ചറര്‍ നിയമനത്തിനായി വിവിധ കോളജുകളില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്.

 

Latest News