തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു

കൊല്ലം -തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു. കരുനാഗപ്പള്ളി തൊടിയൂര്‍ മുന്‍ സി.ഡി.എസ് അംഗവും ഇപ്പോള്‍ എ.ഡി.എസ് അംഗവും തൊഴിലുറപ്പ് മേറ്റു മായിരുന്ന കല്ലേലിഭാഗം എബി ഭവനില്‍ ഭാരതി(60)യാണ് മരിച്ചത്.കഴിഞ്ഞ ദിവസം തൊടിയൂര്‍ വെളുത്ത മണലിന് സമീപം വീട്ട് വളപ്പ് വൃത്തിയാക്കുന്നതിനിടെ ഉച്ചക്ക് 12 ഓടെ അണലിയുടെ കടിയേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

 

Latest News