Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിരുപ്പതി ക്ഷേത്രത്തിൽ സംവിധായകനും നടിയും ചുംബിച്ചു; കോമാളിത്തരം ക്ഷേത്രസന്നിധിയിൽ വേണ്ട, വിവാദം

തിരുപ്പതി - തിരുപ്പതി ക്ഷേത്രത്തിൽ ചുംബനത്തെച്ചൊല്ലി വിവാദം. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ, ആദിപുരുഷ് സിനിമയുടെ നായിക കൃതി സനോനും സംവിധായകൻ ഓം റൗട്ടിയും ക്ഷേത്ര സവിധത്തിൽ വച്ച് ചുംബിച്ചതിന്റെ പേരിലാണ് വിവാദം. ബി.ജെ.പിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
 ഇന്ന് രാവിലെയാണ് ആദിപുരുഷ് ടീം തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത്. ദർശനശേഷം കൃതി സനോൻ മടങ്ങാൻ ഒരുങ്ങുമ്പോഴാണ് നടിയെ ആശ്‌ളേഷിച്ച ഓം ചുംബനം നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി രമേശ് നായിഡു വിവാദങ്ങൾക്ക് തുടക്കമിട്ടത്. 'ഇത്തരം കോമാളിത്തരങ്ങൾ പവിത്രമായ ക്ഷേത്രസന്നിധിയിൽ കാണിക്കേണ്ട കാര്യമുണ്ടോയെന്ന് രമേശ് നായിഡു ചോദിച്ചു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവാദം കൊഴുക്കുകയാണിപ്പോൾ.
ഈമാസം 16-നാണ് ആദിപുരുഷ് റിലീസാവുന്നത്. രാമായണത്തെ ഇതിവൃത്തമാക്കി ഒരുക്കുന്ന ചിത്രത്തിൽ പ്രഭാസ്, കൃതി സനോൻ, സെയ്ഫ് അലിഖാൻ, ദേവദത്ത നാഗെ തുടങ്ങിയവരാണ് വേഷമിടുന്നത്.
 

Latest News