ഹിജാബ് വിവാദം; സ്കൂളിലെത്തിയ ഡി.ഇ.ഒക്കുമേല്‍ മഷി ഒഴിച്ച ബി.ജെ.പിക്കാര്‍ക്കെതിരെ കേസ്

ദാമോ-മധ്യപ്രദേശില്‍ ഹിജാബ് വിവാദത്തിലായ സ്‌കൂളിനെ പിന്തുണച്ചുവെന്നാരോപിച്ച്
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കു (ഡി.ഇ.ഒ)മേല്‍ മഷി ഒഴിച്ച സംഭവത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അമുസ്ലിം വിദ്യാര്‍ഥിനികളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നാരോപിച്ചാണ് സംഘ്പരിവാര്‍ സ്‌കൂളിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂളിലെത്ത് മടങ്ങുമ്പോഴാണ് വാഹനത്തില്‍ ഇരിക്കുകയായിരുുന്ന ഡി.ഇ.ഒ എസ്.കെ. മിശ്രക്കുമേല്‍ മഷി ഒഴിച്ചത്.
ബിജെപിയുടെ ദാമോ ജില്ലാ വൈസ് പ്രസിഡന്റ് അമിത് ബജാജ് മഷി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

 

Latest News