കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട് - കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവമ്പാടി തച്ചംകുന്നേൽ വിൽസന്റെ മകൻ ആനന്ദ് വിൽസൺ(25) ആണ് മരിച്ചത്.
കാരന്തൂർ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് വണ്ടിയുടെ അടിയിൽ പെട്ടാണ് അപകടം. നാട്ടുകാർ ഉടനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവിന്റെ പിതാവ് മരിച്ചിട്ട് ഏതാനും ആഴ്ചകളെ ആയുള്ളൂ. അതിനു പിന്നാലെയാണ് ആനന്ദിന്റെയും മരണം കുടുംബത്തെ തേടിയെത്തിയത്. മേഴ്‌സിയാണ് മാതാവ്. ബെൻസണും ബിൻസിയും സഹോദരങ്ങളാണ്. 

Latest News