ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷയായി വനിതയെ നിയമിക്കണമെന്ന് ഗുസ്തി താരങ്ങളുടെ ആവശ്യം

ന്യൂദല്‍ഹി - ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷയായി വനിതയെ നിയമിക്കണമെന്ന് ഗുസ്തി താരങ്ങളുടെ ആവശ്യം. ശനിയാഴ്ച കേന്ദ്ര മന്ത്രി അമിത് ഷായുമായി  നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഗുസ്തി താരങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചത്. ഗുസ്തി ഫെഡറേഷനില്‍ ബ്രിജ് ഭൂഷണിന്റെ കുടുംബക്കാര്‍ ഉണ്ടാവരുതെന്നും ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തില്‍ നിന്ന് പിറകോട്ടില്ലെന്നും ഗസ്തി താരങ്ങള്‍ പറഞ്ഞു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. സാക്ഷി മാലികിന്റെ ഭര്‍ത്താവ് സത്യവ്രത് കഡ്യാന്‍ ആണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. സമരത്തിന്റെ ഭാവി പരിപാടികളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും സത്യവ്രത് പറഞ്ഞു.

 

Latest News