ഇരുചക്ര വാഹനത്തില്‍ ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു

തിരുവനന്തപുരം -  ഇരുചക്ര വാഹനത്തില്‍ ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. വെഞ്ഞാറമ്മൂടില്‍ ഇരുചക്ര വാഹനത്തില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ചിരുന്ന കിളിമാനൂര്‍ പോങ്ങനാട് സ്വദേശിനി ഉഷ (62) യാണ് മരിച്ചത്. ഭര്‍ത്താവ് മോഹനന് (70) ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7.30ന് എം.സി റോഡില്‍ വെഞ്ഞാറമൂട് കീഴായിക്കോണത്തായിരുന്നു അപകടം. വാമനപുരം ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഇരുചക്ര വാഹനത്തെ പുറകില്‍ നിന്നും വന്ന ടിപ്പര്‍ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടം.

 

Latest News