നിര്‍ബന്ധ വിവാഹം; സഹായത്തിനായി പെണ്‍കുട്ടി കരയുന്ന വീഡിയോ

ജയ്പൂര്‍- പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്ത് വിവാഹ ചടങ്ങ് നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണ് സംഭവം. പുരുഷന്‍ നിര്‍ബന്ധപൂര്‍വ്വം വിവാഹ ചടങ്ങുകള്‍ നടത്തുമ്പോഴും പെണ്‍കുട്ടി സഹായത്തിനായി കരയുന്നതാണ് വീഡിയോ.  
സംഭവത്തില്‍ എന്തുകൊണ്ട് നടപടിയില്ലെന്ന് ചോദിച്ച് എഎപി നേതാവ് നരേഷ് ബല്യാന്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചു.
ബി.ജെ.പി എം.പി രാജ്യവര്‍ധന്‍ റാത്തോഡും വീഡിയോ പങ്കുവെച്ച് ട്വീറ്റ് ചെയ്തു: ജയ്‌സാല്‍മീറില്‍  പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തരിശായ മരുഭൂമിയില്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് കാണുന്നത്. പോലീസ് വന്നില്ല, അറസ്റ്റ് ചെയ്തില്ല. രാജസ്ഥാനില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ ലജ്ജിക്കുന്നു. ഇതൊക്കെ എപ്പോള്‍ നിര്‍ത്തും? നമ്മുടെ സഹോദരിമാരും പെണ്‍മക്കളും ഭയത്തിന്റെ നിഴലില്‍ എത്രകാലം ജീവിക്കും?-അദ്ദേഹം ട്വീറ്റില്‍ ചോദിച്ചു.

 

 

Latest News